ഭാരതീയരായ ആചാര്യന്മാർ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ലോകത്തിന് സമ്മാനിച്ച മഹത്തായ ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളേയും അവ സഞ്ചരിക്കുന്ന പന്ത്രണ്ടു രാശികളേയും അടിസ്ഥാനപ്പെടുത്തിയാണ് ആചാര്യന്മാർ ഈ ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യക്കാരും തങ്ങളുടെ ഭാവിയറിയാൻ പുരാതനകാലം മുതലേ ഉൽസുകരായിരുന്നു. ഇന്നും അതിന് മാറ്റമില്ല. ലോകത്തെ ഏതു ജ്യോതിഷത്തിന്റെയും (ഫലപ്രവചനത്തിന്റെ ) അടിസ്ഥാനം ഭരതീയ ജ്യോതിഷമാണെന്ന് പറയപ്പെടുന്നു. മഹത്തായ ഈ ജ്യോതിഷശാസ്ത്രത്തിന്റെ പല കൈവഴികലുണ്ട്. സംഖ്യാജ്യോതിഷം (Numerology), ഹസ്തരേഖാശാസ്ത്രം, ലക്ഷണശാസ്ത്രം, നാഡിജ്യോതിഷം തുടങ്ങി പല ശാസ്ത്രങ്ങൾ. ഇവയിലെല്ലാം ഭാരതീയ ആചാര്യന്മാർ നിപുണരായിരുന്നു. സംഖ്യാശാസ്ത്രം അല്ലെങ്കിൽ സംഖ്യാജ്യോതിഷം ലോകത്തിന് നൽകിയത് ഭരതീയ ആചാര്യന്മാരായിരുന്നു. അക്കങ്ങൾക്കു പിന്നിൽ നിഗൂഢമായ ശക്തി ഉണ്ടെന്നും ആ ശക്തിയെ നിയന്ത്രണത്തിലാക്കാൻ അക്കങ്ങളുടെ അനുയിജ്യമായ കൂട്ടലിലൂടെയും കിഴിയ്ക്കലിലൂടെയും കഴിയുമെന്നും അത് മനുഷ്യജീവിതത്തിൽ അദ്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കാമെന്നും അവർ കണ്ടുപിടിച്ചു. കാലാന്തരത്തിൽ ഈ ശാസ്ത്രം മറുനാടുകളിൽ എത്തുകയും ഈജിപ്റ്റ്, ബാബിലോണ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരം നേടുകയും ചെയ്തു
Leave A Comment