പിതൃകർമ്മം കർക്കിടക മാസത്തിലെ കറുത്തവാവിന്റെ ദിവസം നടത്തുവാൻ കാരണമെന്ത് ?
ഭരതീയമായ എല്ലാ ആചാരങ്ങളും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യ -ചന്ദ്രന്മാരുടെയും ഭൂമിയുടെയും ഭ്രമണവും പ്രദക്ഷിണവുമാണ് സമയത്തിനും കാലത്തിനും നാം ആധാരമായി എടുത്തിരിക്കുന്നത്. എല്ലാ കറുത്തവാവു ദിവസങ്ങളിലും പിതൃകൾക്കായി തർപ്പണാദികൾ നടത്തുന്നതിന് ഒരു കാരണം ഒരു വിശ്വാസമാണ് . ചന്ദ്രമണ്ഡലത്തിൽ നിന്ന്, ഈ ദിവസം നമ്മുടെ പിതൃക്കൾ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രെ.മക്കൾ അവരെ ഓർമിക്കുന്നുണ്ടോ എന്നായിരിക്കും അവർ ചിന്തിക്കുന്നത് ! ഈ പിതൃക്കൾകും പിതൃദിനം, പിതൃമാസം, പിതൃവർഷം എന്നിവയുണ്ട്. കർക്കിടകമാസത്തിലെ കറുത്തവാവിൽ ചന്ദ്രൻ സ്വക്ഷേത്രമായ കർക്കിടക രാശിയിലും, സൂര്യനും അതേ രാശിയിൽ തന്നെയും നിൽകുന്നു. ഈ പ്രത്യേകതയായിരിക്കാം കർകിടകത്തിലെ കറുത്തവാവിനുള്ളത്. സൂര്യ – ചന്ദ്രന്മാർ ഒരേ ലാറ്റിട്യുഡിലും, ലോഞ്ചിട്യുഡിലും നില്കുന്നു എന്നർത്ഥം .
Leave A Comment