രത്നങ്ങൾ ധരിക്കുമ്പോൾ പലകാര്യങ്ങൾ ശ്രദ്ധിക്കെണ്ടതുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. ഒരു വിദഗ്ദനായ ജ്യോത്സ്യന്റെ ഉപദേശം ആരാഞ്ഞ ശേഷമാണ് കല്ലുകൾ തിരഞ്ഞെടുക്കേണ്ടത്. അത് ജ്യോത്സ്യൻ ഉപദേശിക്കുന്ന അളവിൽ വാങ്ങി ഒരു മാസത്തോളം ശരീരത്ത് ചേർത്ത് ധരിച്ച് പരീക്ഷിയ്ക്കണം. (നേരിയ തുണിയിൽ പൊതിഞ്ഞ് ധരിച്ചാലും മതി ) രാത്രി കിടക്കുമ്പോൾ തലയിണക്കീഴിൽ വച്ച് ഉറങ്ങുകയും വേണം.ഈ ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ നല്ലതാണ് സംഭവിക്കുന്നതെങ്കിൽ സ്ഥിരമായി മോതിരത്തിൽ (മോതിരമാണ് അനുയോജ്യം ) പതിച്ചു ധരിക്കാം. നിർദിഷ്ട വിരലിൽ ത്വക്കിനോട് ചേർന്ന കല്ലിലൂടെ സൂര്യപ്രകാശം ത്വക്കിൽ പതിക്കണം. അപ്പോഴാണ് കല്ലിന് ശക്തി ലഭിക്കുന്നത്. പരീക്ഷണകാലത്ത് ചീത്ത ഫലങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ ഉടൻ കല്ലുമാറ്റി മറ്റൊന്ന് പരീക്ഷിയ്ക്കുക. തൃപ്തിയില്ലാത്ത കല്ല് ധരിക്കരുത്. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്
Leave A Comment