ഭവനം ഐശ്വര്യപൂർണ്ണമാകുന്നതിന് ആവശ്യം ആവശ്യമായ ഒരു അനുഷ്ടാനമാണ് പ്രാത:സന്ധ്യയിലും സായംസന്ധ്യയിലും ദീപം തെളിയിക്കുക എന്നത് . ഇരു സന്ധ്യകൾകും ഈശ്വരാരാധനയിൽ സവിശേഷ പ്രാധാന്യമുണ്ട് .രാത്രിയും പകലും തമ്മിൽ സന്ധിക്കുന്ന സമയമാണ് പ്രത:സന്ധ്യ. സൂര്യൊദയതിൻ 3 മണിക്കൂർ മുൻപുള്ള ബ്രാഹ്മമുഹൂർത്തം മുതൽ സൂര്യോദയം വരെയുള്ള സമയം ഈശ്വരഭജനത്തിൻ അതിവിശിഷ്ടമാണ് . സൂര്യൊദയത്തിൻ മുൻപുതന്നെ ഉനർന്നഴുന്നെറ്റ് സ്നാനാദി ശുദ്ധികർമങ്ങൾകു ശേഷം ഗൃഹത്തിലെ പൂജാമുറിയിലോ ഈശ്വരാരാധനാ സ്ഥലത്തോ നിലവിളക്ക് കൊളുത്തിവേക്കെണ്ടതാണ് .തുടർന്ന് സൂര്യ ദർശനം വരെയുള്ള സമയം നാമജപം , മന്ത്രജപം , സ്തോത്രജപം , ധ്യാനം തുടങ്ങിയവ അനുഷ്ടിക്കാം . ഇതുമൂലം ഐശ്വര്യം , ഏകാഗ്രത , മന:ശുദ്ധി , കർമശേഷി, ആരോഗ്യം തുടങ്ങിയവ കൈവരുന്നു. കുലദേവത ഇഷ്ടദേവത, പിതൃകൾ, ഗുരു, മാതാപിതാകൾ എന്നിവരെ ഭക്തിപൂർവ്വം പൂജിക്കുകയും സ്മരിക്കുകയും ചെയ്തശേഷം വേണം രാവിലെ അനന്തരകർമ്മങ്ങളിൽ പ്രവേശിക്കുവാൻ. സൂര്യോദയത്തിനു മുമ്പ് അംഗങ്ങൾ ഉണർന്നെഴുന്നെൽകാത്ത ഭവനത്തിൽ ഐശ്വര്യമുണ്ടാകുകയില്ല എന്നാണ് സ്മ്രിതികളും പുരാണങ്ങളും സുചിപ്പിക്കുന്നത്. പ്രഭാതത്തിൽ സൂര്യോദയത്തിനു മുമ്പ് എന്നപോലെ സായംസന്ധ്യയിൽ സൂര്യോദയത്തിനുമുമ്പും വീട് അടിച്ചുവാരി വൃത്തിയാകി വെള്ളം കുടഞ്ഞ ശേഷം നിലവിളക്കു കൊളുത്തനം