പിതൃമോക്ഷമേകുന്ന ശിവചൈതന്യം നിറഞ്ഞ ഭാരതത്തിലെ അപൂ൪വ്വം ക്ഷേത്രങ്ങളിലൊന്നും സ്വയംഭുവായ ശിവപാ൪വ്വതീ സുബ്രഹ്മണ്യ ചൈതന്യം ഒരു പീഠത്തിൽ കുടികൊള്ളുന്നതും അതിപുരാതനവും പരിപാവനവും കേരളത്തിലെ കാശി എന്നു പ്രസിദ്ധമായതുമായ മുവാററുപുഴ ആനിക്കാട് തിരുവുംപ്ളാവിൽ മഹാദേവ ക്ഷേത്രസങ്കേതത്തിൽ, താപത്രയ നിവാരണത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സനാതനധ൪മ്മത്തിൽ ഊന്നിയുളള പരിഹാരം നി൪ദ്ദേശിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക സ്ഥാപനം. കേരളീയജ്യോതിഷസംബ്രദായവും മാന്ത്രിക – താന്ത്രിക- വൈദിക വിധികളും സമുന്വയിപ്പിച്ച്, സാധാരണക്കാർക്ക്, ആത്മീയ മേഖലയിലും ഹൈന്ദവ ധർമ്മ ആചാരങ്ങളിലും ഉണ്ടാകുന്ന സംശയങ്ങൾക്ക് നിവാരണവും പ്രശ്നങ്ങൾക്ക് പരിഹാരവും ഇവടെ നല്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക൦, വിവാഹം, കലാരംഗം മുതലായ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി വേണ്ടതായ നി൪ദ്ദേശങ്ങളു൦ പരിഹാരവും ചെയ്യുന്നു. നമ്മുടെ ജ്യോതിഷ – ആധ്യാത്മിക മേഖലയുടെ മഹത്വവും യാഥാർഥ്യവും മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യവും ഈ സ്ഥാപനത്തിനുണ്ട്. പാരമ്പര്യമായി തിരുവുംപ്ളാവിൽ ശ്രീ മഹാദേവന്റെ ഉപാസകരും, ഉടമസ്ഥരുമായ ആനിക്കാട്ടില്ലത്തെ അംഗങ്ങളാണ് ക്ഷേത്രത്തിലെ പൂജാദികര്യങ്ങൾക്കൊപ്പം ഈ പരിഹാരങ്ങൾക്കും നേതൃത്വം നൽകുന്നത്. പാരമ്പര്യ ഉപാസനകളിൽ കടുകിട വ്യതിചലിക്കാതെ ആനിക്കാട്ടില്ലത്തെ തിരുമേനിമാർ ചെയ്യുന്ന കർമങ്ങൾക്ക് ഭഗവാന്റെ കൃപാകടാക്ഷം പൂ൪ണ്ണമായി ലഭിച്ചു ഭക്തർക്ക് അനുഗ്രഹവർഷമായി മാറുന്നു.